തിരുവനന്തപുരം- വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് നോർക്ക റൂട്ട്സ്, പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്‍റെ 75 ശതമാനം നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് നൽകും.
ഡാറ്റാ വിഷ്വലൈസേഷൻ യൂസിങ് ടാബ്ലോ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആൻഡ് എസ്ഇഒ, മെഷീൻ ലേർണിംഗ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്രണ്ട് എൻഡ് ആപ്ളിക്കേഷൻ ഡവലപ്മെന്റ് യൂസിങ് ആംഗുലാർ, ആർപിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.
ഓരോ കോഴ്സിനും 6900 + ജി.എസ്.റ്റി ആണ് ഫീസ്. താല്പര്യമുള്ളവർ ഫെബ്രുവരി 25 നു മുൻപ് https://ictkerala.org/ മുഖാന്തിരം രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 8078102119 എന്ന നമ്പറിൽ ബന്ധപ്പെടണം.