കൊച്ചി- വഞ്ചന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അങ്കമാലിയിൽ വാലന്റൈസ് ഡേ ദിനത്തിൽ പരിപാടി നടത്താൻ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് ഉത്തരവ്. നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.






