വിദേശ രാജ്യങ്ങളില്‍ 1.25 കോടി ഇന്ത്യക്കാര്‍; 6.76 ലക്ഷം പൗരത്വം ഉപേക്ഷിച്ചു

ന്യൂദല്‍ഹി- 2015 മുതല്‍ 2019 വരെ 6.76 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി കണക്ക്.
ചോദ്യത്തിനു മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഓരോ വര്‍ഷത്തെയും കണക്ക് വ്യക്തമാക്കിയത്.
2019 ല്‍ 1.36 പേരാണ് ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവെച്ച് മറ്റു രാജ്യങ്ങളില്‍ പൗരത്വം നേടിയത്. 2018 ല്‍ ഇത് 1.25 ലക്ഷമായിരുന്നു.
1.25 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നതെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.

https://www.malayalamnewsdaily.com/sites/default/files/2021/02/10/citizenship.jpeg

Latest News