ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കടിയിൽനിന്ന് രക്ഷപ്പെട്ട യുവാവ് ജീവിതത്തിലേക്ക്

ലക്‌നൗ- തീവണ്ടിപ്പാളത്തിൽനിന്ന് ഈ യുവാവ് രക്ഷപ്പെട്ടെത്തിയത് ജീവിതത്തിന്റെ അപൂർവ ട്രാക്കിലേക്ക്. മറ്റൊരു ട്രെയിനിൽ കയറുന്നതിനായി ഫൂട്ട് ഓവർ ബ്രിഡ്ജ് ഒഴിവാക്കി പാളത്തിലൂടെ ഓടിയ യുവാവാണ് കാൽ തെറ്റി ചരക്കുവണ്ടിയുടെ അടിയിലേക്ക് വീണത്. തനിക്ക് മുകളിലൂടെ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ യുവാവ് രണ്ടു പാളത്തിനുമിടയിൽ അമർന്ന് കിടക്കുകയായിരുന്നു. ട്രെയിൻ പോയതിന് ശേഷം ഇയാൾ എണീറ്റ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇക്കഴിഞ്ഞ പതിനഞ്ചിന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ ബങ്കത റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. 
വീഡിയോ കാണാം..
 

Latest News