കൊച്ചി- നാവിക സേനയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) തകര്‍ന്നു വീണു. നിരീക്ഷണ പറക്കലിനിടെ വെല്ലിങ്ടണ്‍ ഐലന്റിലാണ് വിമാനം തകര്‍ന്നു വീണത്. യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് നാവിക സേനയുടെ പ്രാഥമിക നിഗമനം. വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപമുള്ള ഇന്ധന ടാങ്കിനടുത്ത് ഡ്രോണ്‍ തകര്‍ന്നു വീണത് മേഖലയില്‍ ആശങ്കക്കിടയാക്കി.
നാവിക സേനാ വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വിമാനം ഇറങ്ങാനിരിക്കെ നടന്ന അപകടം ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്. കടലില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ റിമോര്‍ട്ട് കണ്‍ട്രോളിലൂടെ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ നീയന്ത്രിക്കാന്‍ കഴിയുന്നതാണ്. നാവിക സേന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.