റിയാദ് - പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ് തുര്‍ക്കി മുഹമ്മദ് സ്വദഖ കുടുംബത്തെ കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി സ്വദഖയും ഭാര്യയും യുവാവിന്റെ സഹോദരങ്ങളും ചേര്‍ന്ന് നടത്തിയ നിരന്തര ശ്രമങ്ങളിലൂടെയാണ് പതിനാറു വര്‍ഷം മുമ്പ് വിവാഹ മോചിതരായ മാതാപിക്കളെ പുനര്‍വിവാഹത്തിന് സമ്മതിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാപിതാക്കളുടെ പുനര്‍വിവാഹം നടന്നതെന്ന് തുര്‍ക്കി സ്വദഖ പറഞ്ഞു.
പതിനാറു വര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കുമിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടു. പിതാവിനെ വീണ്ടും വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം പുനരാരംഭിക്കാന്‍ മാതാവിന് സമ്മതമായിരുന്നില്ല. താനും ഭാര്യയും മറ്റു സഹോദരങ്ങളും നടത്തിയ നിരന്തര ശ്രമങ്ങളിലൂടെയാണ് മാതാവിന്റെ മനസ്സ് മാറ്റിയെടുത്തതെന്നും തുര്‍ക്കി സ്വദഖ പറഞ്ഞു.
തനിക്കും ഭര്ത്താവിനുമിടയില് അനുരഞ്ജനമുണ്ടാക്കുന്നതില് തുര്‍ക്കി അടക്കമുള്ള മക്കള്‍ വലിയ ശ്രമങ്ങളാണ് നടത്തിയതെന്ന് സൗദി വനിത ഇഫ്തിഖാര്‍ ഹസന് പറഞ്ഞു. ഭാര്യ കുടുംബത്തില്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് സ്വദഖയും പറഞ്ഞു. തനിക്കും ഭാര്യക്കുമിടയില്‍ അനുരഞ്ജനമുണ്ടാക്കുന്നതില് മക്കള്‍ വലിയ ശ്രമങ്ങളാണ് നടത്തിയതെന്നും മുഹമ്മദ് സ്വദഖ പറഞ്ഞു.






