കൊച്ചി- ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കരൺജീത് കൗർ എന്ന പേരിൽ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ നൽകിയത്. ഭർത്താവ് ഡാനിയേൽ വെബർ, മൂന്നാം പ്രതി സുനിൽ രജാനി എന്നിവരും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.






