ഗുലാം നബിയുടെ യാത്രയയപ്പിൽ കരഞ്ഞ് മോഡി, സല്യൂട്ട് നൽകി

ന്യൂദൽഹി- രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിൽനിന്നുള്ള വിനോദസഞ്ചാരികൾ കശ്മീരിൽ കുടുങ്ങിയപ്പോൾ ഗുലാം നബി ആസാദ് നടത്തിയ സേവനങ്ങളെ പറ്റി വിവരിക്കവേയാണ് മോഡി കരഞ്ഞത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കാലാവധി പൂർത്തിയാക്കി പിരിയുകയാണ്.
നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു. 
സ്ഥാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും... ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്. സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് ഗുലാം നബി ആസാദ് വിഷയത്തിൽ നിരന്തരമായി ഇടപെട്ടതെന്നും മോഡി വ്യക്തമാക്കി.
 

Latest News