Sorry, you need to enable JavaScript to visit this website.

40 ഡിഗ്രി സെൽഷ്യസിൽ കേരളം വെന്തുരുകുന്നു

തിരുവനന്തപുരം- മകരത്തിലെ മരംകോച്ചുന്ന തണുപ്പിനു പിന്നാലെ കേരളം വെന്തുരുകുന്നു. കുംഭത്തിനുമുമ്പേ പലയിടങ്ങളിലും പകൽചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഇതോടെ സൂര്യാഘാത സാധ്യതയേറി. ഭൂഗർഭജലം അപകടകരമാം വിധം താഴ്ന്നു.
ന്യൂനമർദവും അതിലൂടെ മഴയുമുണ്ടായില്ലെങ്കിൽ വലിയ ജലക്ഷാമത്തിനു നാട് സാക്ഷ്യം വഹിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പുലർച്ചെയുള്ള തണുപ്പ് ഈ ആഴ്ച കഴിയുന്നതോടെ മാറും. തുലാവർഷം ചതിച്ചതാണ് വേനൽ പെട്ടെന്ന് കടുക്കാൻ കാരണം.
കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ചത് ഇത്തവണയാണ്. ദീർഘകാല ശരാശരിയിൽ നിന്ന് 28% കുറവ് മഴയാണ് ഇത്തവണ പെയ്തത്. 491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 368.7 മില്ലിമീറ്ററാണ്.
 

Latest News