കോവിഡ് സ്ഥിരീകരിച്ചു; സൗദിയില്‍ അണുനശീകരണത്തിനായി 10 പള്ളികള്‍ അടച്ചു

റിയാദ്- കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വിവിധ പ്രവിശ്യകളിലായി പത്ത് പള്ളികള്‍ ഇസ്ലാമിക കാര്യ, കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം അടപ്പിച്ചു. പള്ളികളില്‍ നമസ്‌കാരത്തിനെത്തിയവരിലും ജോലിക്കാരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ദലം ഗവര്‍ണറേറ്റില്‍ മസ്ജിദിലെ ആറു ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. റിയാദ് റീജനില്‍ അഞ്ച് പള്ളികളാണ് അടപ്പിച്ചത്. അല്‍ബാഹയിലെ അല്‍മുന്ദഖിലും ദമാമിലും ഓരോ പള്ളി വീതവും വടക്കന്‍ അതിര്‍ത്തിയില്‍ മൂന്ന് പള്ളികളുമാണ് അടച്ചത്.
24 മണിക്കൂര്‍ 48 മണിക്കൂര്‍ വരെയാണ് പള്ളികള്‍ അടച്ചതെന്നും അണുനശീകരണത്തിനുശേഷം തുറക്കുമെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News