Sorry, you need to enable JavaScript to visit this website.

 20 ഫയര്‍ഫോഴ്‌സുകാര്‍ പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു  

പാരിസ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 20 അഗ്‌നിശമന ഉദ്യോഗസ്ഥര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണവുമായി പെണ്‍കുട്ടി. തനിക്ക് 13നും 15നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് ഇവര്‍ പീഡിപ്പച്ചതെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.  അഗ്‌നിശമന ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡന ആരോപണം ഉയര്‍ന്നതോടെ ഇരയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളും ശക്തമാകുന്നുണ്ട്. ഫ്രാന്‍സിലെ പരമ്മോന്നത കോടതിയില്‍ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു.2006ല്‍ തനിക്ക് 13 വയസുള്ളപ്പോള്‍ പാരിസിലെ ബോര്‍ഗ്‌ലാറെയില്‍ ഫയര്‍ സ്‌റ്റേഷനിലെ മെഡിക്കല്‍ വകുപ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ പിയറി എന്ന ഉദ്യോഗസ്ഥന്‍ തന്നെ സ്‌നേഹം നടിച്ച് വശീകരിച്ചതായും ഇയാളുമായി അടുത്തശേഷം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്പര്‍ പിയറി കൈമാറിയെന്നും പരാതിയില്‍ പറയുന്നു. പിയറിയുടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പിയറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സഹപ്രവര്‍ത്തകാരായ മറ്റുള്ളവര്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന രണ്ട് വര്‍ഷത്തോളം പല തവണ ഭീഷണിപ്പെടുത്തി കൂട്ട ബലാത്സഗത്തിനും ഇരയാക്കി. ഇത്രയും നാള്‍ ഈ വിവരം പുറത്തുപറയാതിരുന്നത്  പേടിച്ചിട്ടാണെന്നും വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.  20 പേരില്‍ മൂന്ന്  പേര്‍ക്കെതിരെ മാത്രമാണ് പീഡനക്കുറ്റം ചുമത്തിയിരിക്കുന്നത്. ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല. 


 

Latest News