Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി ഇൻഡക്‌സിലെ ആവേശം  ചരിത്ര നേട്ടങ്ങൾക്ക് വഴിതുറന്നു

ബജറ്റ് പ്രഖ്യാപന വേളയിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സിൽ അലയടിച്ച ആവേശതിരയിളക്കം ചരിത്ര നേട്ടങ്ങൾക്ക് വഴിതുറന്നു. ബോംബെ സെൻസെക്‌സ് 4445 പോയന്റും നിഫ്റ്റി സൂചിക 1289 പോയന്റും പിന്നിട്ട വാരം ഉയർന്നു. 29 വർഷത്തിനിടയിൽ ബജറ്റ് വാരത്തിൽ ഓഹരി സൂചികയിൽ ഇത്തരം ഒരുകുതിച്ചുചാട്ടം ആദ്യമാണ്. ഓഹരി സൂചിക കഴിഞ്ഞ വാരം ഒമ്പത് ശതമാനം മുന്നേറി. കേന്ദ്രബജറ്റ് വിപണിക്ക് അനുകൂലമാക്കാൻ വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻനിര ഓഹരികളിലെ വിൽപന കുറച്ച് വാങ്ങലുകാരായത് വിപണിയെ പുതിയ ദിശയിലേയ്ക്ക് തിരിച്ചു. വാങ്ങൽ താൽപര്യം കനത്തതോടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂലധനം ആദ്യമായി 200 ലക്ഷം കോടി രൂപ മറികടന്നു.


നിഫ്റ്റി സൂചികയ്ക്ക് ഏറെ നിർണായകമായി മുൻവാരം സൂചിപ്പിച്ച 50 ഡി.എം.എആയ 13,743 പോയന്റിന് മുകളിൽ ഇടം കണ്ടെത്താൻ കഴിഞ്ഞത് പ്രതീക്ഷ പകർന്നു. 13,634 നിന്നുള്ള കുതിപ്പിൽ പുതിയ റെക്കോർഡായ 15,014 വരെ ഉയർന്ന സൂചിക ക്ലോസിംഗിൽ 14,924 ലാണ്. നിഫ്റ്റിക്ക് ഈവാരം ആദ്യ തടസ്സം 15,405 പോയന്റിലും താങ്ങ് 14,052 ലുമായതിനാൽ ഈ വാരം വിപണി ഒരു കൺസോളിഡേഷന് ശ്രമിക്കാം. പ്രദേശിക നിക്ഷേപകർ പുതിയ വാങ്ങലുകൾക്ക് മുതിരാതെ കൈവശമുള്ള ഓഹരികളിൽ ലാഭമെടുപ്പിന് ഈ അവസരം പ്രയോജനപ്പെടുത്തുന്നതാവും അഭികാമ്യം. നിഫ്റ്റി സൂചിക 20 ആഴ്ചകളിലെ ശരാശരിക്ക് 1897 പോയന്റ് മുകളിലാണ്. സൂചിക അസാധാരണ വേഗതത്തിൽ കുതിച്ചതിനാൽ ഈവാരം അൽപം നിയന്ത്രണം പാലിക്കാൻ ഇടയുണ്ട്. ജനുവരി അവസാനവാരം അഞ്ച് ദിവസം തിരിച്ചടി നേരിട്ട ഇന്ത്യൻ മാർക്കറ്റ് അതേനായണത്തിൽ തിരിച്ചടിച്ച് കൊണ്ട് ഇടപാടുകൾ നടന്ന അഞ്ച് ദിവസവും മുന്നേറ്റി.  
ജനുവരി അവസാന ഏഴ് ദിവസങ്ങളിൽ 3500 പോയന്റ് ഇടിഞ്ഞ സെൻസെക്‌സ് കഴിഞ്ഞവാരം ആ ക്ഷീണം മാറ്റുന്ന പ്രകടനം നടത്തി. 46,285 പോയന്റിൽ നിന്ന് ഓപണിങിൽ 46,617 ലേയ്ക്ക് ഉയർന്ന സൂചിക തിങ്കളാഴ്ച ഒറ്റദിവസം വാരികൂട്ടിയത് 2315 പോയന്റാണ്. തുടർന്നുള്ള ദിവസങ്ങളിലും തിളങ്ങിയ വിപണിവെള്ളിയാഴ്ച പുതിയ റെക്കോർഡായ 51,073 ദർശിച്ച ശേഷം 50,731 പോയന്റിലാണ്. ഈവാരം 52,391 നെ ലക്ഷ്യമാക്കിയാവും ഇടപാടുകൾ തുടങ്ങുക. സൂചികയുടെ താങ്ങ് 47,751 പോയിന്റിലാണ്. 


വിദേശ പണ പ്രവാഹം തുടർന്നു, അവർ 13,596 കോടി രൂപയുടെ നിക്ഷേപം ഓഹരി വിപണിയിൽ കഴിഞ്ഞ വാരം നടത്തി. എന്നാൽ ആഭ്യന്തര ഫണ്ടുകൾ 4712 കോടി രൂപയുടെ വിൽപന നടത്തി. മുൻനിരയിലെ പത്ത് ആഭ്യന്തര കമ്പനികളും ചേർന്ന് കഴിഞ്ഞവാരം വിപണി മൂല്യത്തിൽ 5,13,532 കോടി രൂപ ഉയർന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് നേട്ടത്തിൽ മുൻ നിരയിൽ. റ്റി.സി.എസ്, ഇൻഫോസിസ്, എച്ച്.യു.എൽ, എച്ച്.സി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ആർ.ഐ.എൽ എന്നിവയുടെ വിപണിമൂല്യം കയറി. യു.എസ് ഡോളർ സൂചിക തളർച്ചയിൽ നിന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. രാജ്യാന്തര ഫണ്ടുകൾ തെക്ക് കഴിക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഉൾവലിഞ്ഞാൽ അത് ഇന്ത്യൻ മാർക്കറ്റിനെയും ബാധിക്കും. 
റിസർവ് ബാങ്ക് യോഗം ചേർന്നങ്കിലും പലിശയിൽ മാറ്റം വരുത്തിയില്ല. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 72.94 ൽ നിന്ന് 72.84 ലേയ്ക്ക് മെച്ചപ്പെട്ടു. ആഗോള സ്വർണ വിലട്രോയ് ഔൺസിന് 1848 ഡോളറിൽനിന്ന് 1784 ഡോളർ വരെ ഇടിഞ്ഞശേഷം ക്ലോസിംഗിൽ 1814 ഡോളറിലാണ്. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 52 ഡോളറിൽനിന്ന് 56.94 ഡോളറായി.  

Latest News