മൊബൈല്‍ ഫോണ്‍ വിലയെ ചൊല്ലി തര്‍ക്കം; ജിദ്ദ അൽസാമിറിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി 

ജിദ്ദ അൽസാമിൽ ഡിസ്ട്രിക്ടിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു.

ജിദ്ദ - അൽസാമിർ ഡിസ്ട്രിക്ടിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പത്തോളം യുവാക്കളാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെച്ച് മുട്ടൻ വടികളും കസേരകളും ഉപയോഗിച്ച് ഇവർ പരസ്പരം ആക്രമിക്കുകയായിരുന്നു. വഴിപോക്കരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഇടപെട്ട് ഏറെ പണിപ്പെട്ടാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ പിടിച്ചുമാറ്റിയത്. 
മൊബൈൽ ഫോണിന്റെ വിലയെ ചൊല്ലി മൊബൈൽ ഷോപ്പ് ഉടമക്കും ഉപയോക്താവായ യുവാവിനുമിടയിലുണ്ടായ നിസ്സാര തർക്കമാണ് മൂർഛിച്ച് കൂട്ടസംഘട്ടനത്തിൽ കലാശിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകൾ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

Latest News