സെക്രട്ടേറിയറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം  ഹോം  

തിരുവനന്തപുരം-കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം ഓഫീസിലെത്തിയാല്‍ മതി എന്ന് സര്‍ക്കാാര്‍ ഉത്തരവിറക്കി. ജീവനക്കാര്‍ക്ക് വര്‍ക് ഫ്രാം ഹോം നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ ധന വകുപ്പിലാണ് ആദ്യം കോവിഡ് വ്യാപനം ഉണ്ടായത്, തുടര്‍ന്ന്, പൊതുഭരണ, നിയമ വകുപ്പുകളിലും രോഗവ്യാപനം ഉണ്ടായി. സെക്രട്ടേറിയറ്റിലെ 55 ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ എത്തുന്ന ജിവനക്കാരുടെ എണ്ണം കുറയ്ക്കണം എന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റില്‍ കാന്റീന്‍ തെരഞ്ഞെടുപ്പിനായി ജിവനക്കാര്‍ കൂട്ടം ചേര്‍ന്ന് എത്തിയതാണ് രോഗവ്യാപനത്തിന് കാരണം എന്ന് ആക്ഷേപമുണ്ട്‌
 

Latest News