Sorry, you need to enable JavaScript to visit this website.

യു.എസ്‌ കോൺഗ്രസ്‌ അംഗങ്ങളും രംഗത്ത്; മോഡി സർക്കാർ ജനാധിപത്യമര്യാദകള്‍ പാലിക്കണം

വാഷിംഗ്ടണ്‍-  കർഷക പ്രക്ഷോഭത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകൾ പാലിക്കണമെന്ന് യു. എസ് കോൺഗ്രസിലെ മുതിർന്ന അംഗങ്ങൾ. 

ഇന്ത്യൻ അനുകൂല അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പ്രധാനം.  കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അംബാസഡർ തരഞ്ജിത്ത് സന്ധു വുമായി സംസാരിക്കുന്നതിനെ കുറിച്ച് റിപ്പബ്ലിക്കൻ അംഗങ്ങളായ സ്റ്റീവ് ചാബോട്ട്,  റോ ഖന്ന എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് ഇന്ത്യ കോകസ്‌ കോ ചെയർമാൻ ബ്രാഡ് ഷേർമാൻ വെളിപ്പെടുത്തി. യു .എസ് കോൺഗ്രസിലെ ഏറ്റവും വലിയ രാജ്യ അനുകൂല ഗ്രൂപ്പ് ഇന്ത്യയുടേതാണ്.


സമാധാനപാരമായ പ്രതിഷേധം അനുവദിക്കണമെന്നും ഇന്റർനെറ്റ്‌ തടയരുതെന്നും ജേണലിസ്റ്റുകളുമായി സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സമാധാനപരമായ ഒത്തുതീർപ്പാണ് ഇന്ത്യയോട് സ്നേഹമുള്ളവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ വിഷയങ്ങളിൽ ചർച്ച നടന്നതായി അംബാസഡറും സ്ഥിരീകരിച്ചു

Latest News