വാഷിംഗ്ടണ്‍- ഇറാനുമായുള്ള ആണവകരാറിലേക്ക് അമേരിക്ക ഉടന്‍ തിരിച്ചെത്തില്ലെന്ന് സൂചന. ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കണമെങ്കില്‍ അവര്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
സി.ബി.എസ് ഈവനിംഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ചര്‍ച്ചമേശയിലേക്ക് തിരിച്ചെത്തിക്കാന്‍ ഉപരോധം നീക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.