സെക്‌സ് വിഡിയോ റാക്കറ്റ്: പ്രശസ്ത നടി അറസ്റ്റില്‍; വെബ് സൈറ്റില്‍ കണ്ടെത്തിയത് 87 വിഡിയോകള്‍

മുംബൈ- സെക്‌സ് വിഡിയോകള്‍ ചിത്രീകരിച്ച് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത സംഭവത്തില്‍ ടി.വി താരവും മോഡലുമായ ഗെഹാന വസിഷ്ഠ് പോലീസ് പിടിയിലായി.
പോണ്‍ വിഡിയോയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 87 വിഡിയോകള്‍ ചിത്രീകരിച്ച് വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരിസംഖ്യ അടച്ച് അശ്ലീല വിഡിയോകള്‍ കാണാവുന്ന സൈറ്റാണിത്. 2000 രൂപയാണ് നിരക്ക്.
വന്ദന തിവാരിയെന്ന ഗെഹാന നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ്. മിസ് ഏഷ്യാ ബികിനി മത്സരത്തില്‍ കിരീടം ചൂടിയതിനു പിന്നാലെയാണ് നിരവധി പ്രശസ്ത ബ്രാന്‍ഡുകളുടെ മോഡലായ ഗെഹാന പ്രശസ്തയായത്.
സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് അശ്ലീല വിഡിയോകളില്‍ അഭിനയിക്കുന്നതിന് താരങ്ങളെ കണ്ടെത്തിയിരുന്നത്.

 

Latest News