ബഹളങ്ങളില്ലാതെ, രാത്രി വൈകി മുനവ്വര്‍ ഫാറൂഖിക്ക് ജയില്‍ മോചനം

ഇന്‍ഡോര്‍-ഹിന്ദു ദേവതകളേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും പരിഹസിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ജയിലിലടച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി ജയില്‍ മോചിതനായി.

സുപ്രീം കോടതിയില്‍നിന്ന് ജാമ്യ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകിയാണ് മുനവ്വറിനെ ജയിലില്‍നിന്ന് പുറത്തിറിക്കിയത്. പോലീസില്‍ പരാതി നല്‍കിയിരുന്ന ഹിന്ദുത്വ സംഘടനകളില്‍നിന്നുള്ള പ്രതിഷേധം ഭയന്ന് ബഹളങ്ങളില്ലാതെ ആയിരുന്നു ജയില്‍ മോചനം. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത് മുനവ്വര്‍ സ്ഥലത്തുനിന്ന് പോയ ശേഷമായിരുന്നു.

ജനുവരി ഒന്നുമുതല്‍ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുനവ്വറിനെ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മധ്യപ്രദേശ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. യു.പിയിലെ പ്രയാഗ് രാജില്‍ നല്‍കിയ പരാതിയില്‍ ഹാജരാകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

 

Latest News