Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ ജീവനോടെ കത്തിച്ചു; ചോദിച്ചിരുന്നത് പത്ത് ലക്ഷം

പല്‍ഘര്‍- നാവിക ഉദ്യോഗസ്ഥനായ യുവാവിനെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയവര്‍ ജീവനോടെ കത്തിച്ചു. ചെന്നൈ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ റാഞ്ചി സ്വദേശിയായ സൂരജ് കുമാര്‍ ദുബെയെന്ന 26 കാരനാണ് കൊല്ലപ്പെട്ടത്.

കോയമ്പത്തൂരില്‍ ഐ.എന്‍.എസ് അഗ്രാണിയില്‍ സേവനമനുഷ്ടിച്ചിരുന്ന യുവാവിനെ അവധി കഴിഞ്ഞ തിരിച്ചെത്തിയ ജനുവരി 30നാണ് രാത്രി ഒമ്പത് മണിയോടെ തട്ടിക്കൊണ്ടു പോയത്.  

തോക്കു ചൂണ്ടി വാഹനത്തില്‍ കയറ്റിയ യുവാവിനെ മൂന്ന് ദിവസം ചെന്നെയിലാണ താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല്‍ഘറിലുള്ള വേവ്ജി തലസാരി വനപ്രദേശത്തേക്ക് മാറ്റുകയായിരുന്നു. ചെന്നൈയില്‍നിന്ന് 1400 കി.മീ അകലെയാണ് മുംബൈക്ക് സമീപമുള്ള പല്‍ഘര്‍.
ഘോല്‍വാഡിനു സമീപത്തെ  കാട്ടില്‍ യുവാവിന്റെ കൈകാലുകള്‍ ബന്ധിച്ച് തീയിട്ട ശേഷം അപഹര്‍ത്താക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

90 ശതമാനം പൊള്ളലേറ്റ യുവാവിനെ പ്രദേശ വാസികളാണ് പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മുംബൈയിലുള്ള നാവിക ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തന്നെ മരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. മരിക്കുന്നതിനു മുമ്പ യുവാവ് സംഭവിച്ച കാര്യങ്ങളെല്ലാം പോലീസിനോട് പറയുകയായിരുന്നു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

 

Latest News