മുംബൈ- സ്‌റ്റേറ്റ് ബാങ്ക് എ.ടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടില്‍ തുക കുറവായതിനാല്‍ ഇടപാട് പരാജയപ്പെട്ട അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍മൂലം ഒരിയ്ക്കലും പണം നഷ്ടപ്പെട്ടിട്ടില്ല, എന്നാല്‍ ഇനി അങ്ങിനെയല്ല.എസ്ബിഐ പുറപ്പെടുവിച്ച പുതിയ നിയമമനുസരിച്ച് ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ പിഴ ഈടാക്കും. അതായത് അക്കൗണ്ടില്‍ വേണ്ടത്ര തുക ഇല്ലാത്ത അവസരത്തില്‍ എടിഎമ്മിലൂടെ പണം പിന്‍ വലിക്കാന്‍ ശ്രമിച്ചാല്‍ പോക്കറ്റ് കാലിയാകുമെന്ന് ചുരുക്കം..
പുതിയ നിയമങ്ങള്‍ അനുസരിച്ച്, അക്കൗണ്ടില്‍ ഉള്ള തുകയേക്കാള്‍ കൂടുതല്‍ തുക നിങ്ങള്‍ എസ്ബിഐ എടിഎമ്മില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കില്‍, ബാങ്ക് നിങ്ങള്‍ക്ക് പിഴ വിധിക്കും. തുക എന്റര്‍ ചെയ്തപ്പോള്‍ പറ്റുന്ന ചെറിയ പിഴയാണെങ്കില്‍ കൂടി പിഴ നല്‍കേണ്ടതായി വരും. കുറഞ്ഞ ബാലന്‍സ് ഒഴികെ മറ്റെന്തെങ്കിലും കാരണത്താല്‍ ഇടപാട് പരാജയപ്പെടുകയാണെങ്കില്‍, എസ്ബിഐ പിഴ ഈടാക്കില്ല.