കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി  തബൂക്ക്തല അംഗത്വ കാമ്പയിൻ

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതി തബൂക്ക് കമ്മിറ്റിയുടെ അപേക്ഷ ഫോറം ഉദ്ഘാടനം പ്രസിഡന്റ് ബഷീർ കുട്ടായിയിൽനിന്ന് സെക്രട്ടറി കെ.പി മുഹമ്മദ് കൊടുവള്ളി ഏറ്റുവാങ്ങുന്നു. 

 തബൂക്ക്- സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷ പദ്ധതി 2018 വർഷത്തെ അംഗങ്ങളെ ചേർക്കലിന് തബൂക്ക് കെഎംസിസി തുടക്കം കുറിച്ചു. ആദ്യ കോപ്പി സെക്രട്ടറി കെ.പി മുഹമ്മദ് കൊടുവള്ളിക്ക് നൽകി പ്രസിഡന്റ് ബഷീർ കൂട്ടായി ഉദ്ഘാടനം ചെയ്തു. ദുബ, ഹഖൽ, തൈമ തുടങ്ങി പത്തോളം വരുന്ന ഏരിയാ കമ്മിറ്റികൾ ഉൾക്കൊള്ളുന്ന തബൂക്ക് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവാസികളായ മലയാളികളുടെ കുടുംബ സുരക്ഷയെ ലക്ഷ്യമിട്ട് 2014 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ അഞ്ചാം വർഷത്തേക്കുള്ള അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമാണ് തുടക്കം കുറിച്ചത്. 
ശരലാം ശിഹാബ് തങ്ങൾ സെന്ററിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ കൂട്ടായി അധ്യക്ഷത വഹിച്ചു. വിവിധ ഏരിയാ കമ്മിറ്റികളിലേക്കുളള നിരീക്ഷകരെ കണ്ടെത്തുകയും അവർക്കുള്ള ഫോമുകൾ സുരക്ഷ കമ്മിറ്റി ചെയർമാൻ ഖാദർ ഇരിട്ടി വിതരണം ചെയ്യുകയും ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സമദ് ആഞ്ഞിലങ്ങാടി, ബീരാൻകുട്ടി കുമ്മിണിപ്പറമ്പ്, സാലി പട്ടിക്കാട്, ഫൈസൽ തോളൂർ, ഖാദർ ഇരിട്ടി, സക്കീർ മണ്ണാർമല, റിയാസ് പപ്പായി, ഫസൽ എടപ്പറ്റ, മുനീബ് ഓമാനൂർ തുടങ്ങിയവരും വിവിധ ഏരിയാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. യോഗത്തിനു കെ.പി  മുഹമ്മദ് കൊടുവള്ളി സ്വാഗതവും സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.             

 

 

Latest News