Sorry, you need to enable JavaScript to visit this website.

യൂത്ത് കോൺഗ്രസ് ഗുണ്ടകൾ, വിമർശനവുമായി ശ്രീശാന്ത്

തിരുവനന്തപുരം- സചിൻ ടെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസ് നടപടിയിൽ രൂക്ഷ പ്രതികരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഭാരത രത്‌ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിന് മേൽ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം കോൺഗ്രസ് ഗുണ്ടകൾ വ്രണപ്പെടുത്തിയെന്നാണ് ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്. ഈ പ്രവൃത്തിയ അപലപിച്ച് താൻ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി. സച്ചിൻ ഒരു വികാരമാണ്. എന്നെ പോലെ നിരവധി ആൺകുട്ടികൾ രാജ്യത്തിന് വേണ്ടി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്. സച്ചിനോടുള്ള എന്റെ സ്‌നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
 

Latest News