ദല്‍ഹിയില്‍ തീവ ജാഗ്രതാ നിര്‍ദേശം പ്രധാന പാതകള്‍ കര്‍ഷകര്‍ തടഞ്ഞു 

ന്യൂദല്‍ഹി- ദേശീയ സംസ്ഥാന പാതകളെ ഉപരോധിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ രാജ്യ തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ഹരിയാനയിലെ പല്‍വാലില്‍ സുപ്രധാന ദേശീയ പാത കര്‍ഷകര്‍ തടഞ്ഞു. ഉച്ചയ്ക്ക് മൂന്ന് വരെ തുടരുന്ന ചക്ക ജാമില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ സ്തംഭിച്ചു. ബെംഗളൂരുവിലും പുണെയിലും വലിയ ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടു. ബെംഗളൂരുവില്‍ മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചാബ് -ഹരിയാന അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഒട്ടുമിക്ക റോഡുകളും കര്‍ഷകര്‍ ഉപരോധിച്ചു. ഡല്‍ഹിഎന്‍.സി.ആര്‍ മേഖലയില്‍ സുരക്ഷക്കായി 50000 പോലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹിയിലെ കനത്ത സുരക്ഷ. മെട്രോ സ്‌റ്റേഷനുകള്‍ രാവിലെ മുതല്‍ തന്നെ അടച്ചിട്ടുണ്ട്.
 

Latest News