ഫാസിസം മരണം സമ്മാനിച്ചാലും മതേതര സര്‍ട്ടിഫിക്കറ്റിന് യാചിക്കില്ല-മഅ്ദനി

തിരുവനന്തപുരം- ഫാസിസം മരണം സമ്മാനിച്ചാലും മതേതര സര്‍ട്ടിഫിക്കറ്റിനായി 'വിശുദ്ധ' തമ്പുരാക്കന്മരില്‍ ഒരളുടെ  മുന്നിലും യാചിക്കില്ലെന്ന് വ്യക്തമാക്കി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.
തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സിപിഎം  നേതാവ് ആനത്തലവട്ടം ആനന്ദനാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.
മഅ്ദനി നിരപരാധിയാണെന്നും അദ്ദേഹത്തെ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി എം എം മണി പോലിസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം പങ്കുവച്ചാണ് മഅ്ദനി തന്റെ നിലപാട് വ്യക്തമാക്കിയത്.

മഅ്ദനിയുടെ ഫേസ് ബുക്ക് പോസ്റ്റ്
ഒരാള്‍ ഇങ്ങനെ പറയുന്നു അതും പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍!
മറ്റൊരാള്‍ 'ആന' വായ കൊണ്ട് 'കയ്യും കാലും തല്ലിയൊടിച്ചു' എന്നു വീമ്പിളക്കുന്നു
ഇനി, ആരെയും ഒരിക്കലും ഒരുപദ്രവവും ഏല്പിച്ചിട്ടില്ലാത്ത പശു മാര്‍ക്ക് സമാധാനവാദികള്‍ പുലമ്പുന്നത് 'അറുതീവ്രവാദി' യാണെന്ന്....
എന്തായാലും ഈ 'വിശുദ്ധ' തമ്പുരാക്കന്മാരില്‍ ഒരാളുടെ മുന്നിലും ഒരു 'മതേതര' സര്‍ടിഫിക്കറ്റിന് വേണ്ടി ഒരിക്കലും ഞാന്‍ യാചിക്കുകയില്ല, ഇവിടുന്നു ഫാസിസം സമ്മാനിക്കുന്നത് മരണമാണെങ്കില്‍ പോലും...
ഉറപ്പ്!!!
ഇന്‍ഷാഅല്ലാഹ്......

 

Latest News