Sorry, you need to enable JavaScript to visit this website.

കോവിഡ് മുന്‍കരുതല്‍; സൗദിയില്‍ നിരവധി കടകള്‍ അടപ്പിച്ചു, വിവാഹ ഓഡിറ്റോറിയം പൂട്ടി

ഖമീസ് മുശൈത്ത്-  മുന്‍കരുതലുകള്‍ ലംഘിച്ച് വലിയ തോതില്‍ ആളുകള്‍ ഒത്തുചേര്‍ന്നതിന് ഖമീസ് മുശൈത്തില്‍ വിവാഹ ഓഡിറ്റോറിയം നഗരസഭ അടപ്പിച്ചു. ഓഡിറ്റോറിയത്തില്‍ ആളുകള്‍ ഒത്തുചേര്‍ന്നതായി സുരക്ഷാ വകുപ്പുകളില്‍ നിന്ന് നഗരസഭക്ക് വിവരം ലഭിക്കുകയായിരുന്നു.

ഇരുപത്തിനാലു മണിക്കൂറിനിടെ ജിദ്ദയില്‍ 65 വ്യാപാര സ്ഥാപനങ്ങള്‍ കൂടി അടപ്പിച്ചതായി ജിദ്ദ നഗരസഭ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് അല്‍മുതൈരി പറഞ്ഞു.

പോലീസുമായി സഹകരിച്ച് യാമ്പു നഗരസഭ നടത്തിയ പരിശോധനകള്‍ക്കിടെ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാത്തതിന് രണ്ടു സ്ഥാപനങ്ങള്‍ അടപ്പിച്ചു. ത്വബര്‍ജല്‍ ബലദിയ പത്തു വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തിയതായി ത്വബര്‍ജല്‍ ബലദിയ മേധാവി മുഹമ്മദ് അല്‍ദുവൈരിജ് പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ മക്കയില്‍ അഞ്ചു വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും 19 സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുകയും ചെയ്തതായി മക്ക നഗരസഭ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സായിദി പറഞ്ഞു.

 

Latest News