തിരുവനന്തപുരം- ചെത്തുകാരന്റെ മകനാണ് എന്നത് അഭിമാനിക്കുന്ന കാര്യം തന്നയാണന്നും അതിൽ അപമാനത്തിന്റെ കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്റെ മകനാണ് എന്ന കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ മുതിർന്ന ജ്യേഷ്ഠനും ഈ ജോലി ചെയ്തിരുന്നു. കർഷക കുടുംബമായിരുന്നു തന്റെത്. ചെത്തുകാരന്റെ മകൻ ആയത് അപമാനമല്ലെന്നും അഭിമാനബോധത്തോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.