ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പ്രതി,  500 പേര്‍ക്കെതിരെ കേസ് 

കൊച്ചി- ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. തൃശൂരിലും എറണാകുളത്തുമാണ് കേസ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജെപി നദ്ദ ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. ശേഷം തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്തു.
വ്യാഴാഴ്ച നെടുമ്പാശേരിയിലെത്തി. ഇവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍തോതില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. 500ഓളം പേര്‍ക്കെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാവായ ബാബു കരിയാട് ആണ് കേസില്‍ ഒന്നാം പ്രതി. സ്വീകരണത്തിന് ശേഷം ജെപി നദ്ദ തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെ എടുത്ത കേസിലാണ് നദ്ദയെ പ്രതി ചേര്‍ത്തിരിക്കുന്നത്. 
 

Latest News