കോഴിക്കോട്- വിവാഹത്തോടനുബന്ധിച്ചുള്ള കോപ്രായങ്ങള്‍ സാധാരണമായിട്ടുണ്ടെങ്കിലും എല്ലാ അതിരുകളും ലംഘിച്ച ഒരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കൂട്ടുകാര്‍ അമേദ്യം പോലെ ഉണ്ടാക്കി സമ്മാനിച്ച ഐസ്‌ക്രീം വധൂവരന്മാരെ കൊണ്ട് തീറ്റിക്കുന്നതാണ് വിഡിയോ. കക്കൂസ് മോഡല്‍ കേക്കുണ്ടാക്കി ആദ്യം വധുവിനെ കൊണ്ടും പിന്നീട് വരനെ കൊണ്ടും അതില്‍നിന്ന് ക്രീം എടുത്ത് കഴിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇത്തരം ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ കൊറോണ എങ്ങനെ നമ്മെ വിട്ടുപോകുമെന്നാണ് ചിലരുടെ ചോദ്യം. ചിലരാകട്ടെ വിഡിയോ മുന്‍നിർത്തി വർഗീയ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട കോപ്രായങ്ങളും പേക്കൂത്തുകളും അവസാനിപ്പിക്കാന്‍ കേരളത്തിലെ മിക്ക മഹല്ലുകളും ശ്രമിച്ചുവരുന്നതിനിടയിലാണ് വരന്‍റെ കൂട്ടുകാരെന്ന പേരില്‍ നടത്തിയിരിക്കുന്ന അതിക്രമം.
സമദ് റഹ്മാന്‍ കുടല്ലൂര്‍ നല്‍കിയ പ്രതികരണം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന ഈ കാലത്താണ് എല്ലാവിധ അനുഗ്രഹങ്ങളുണ്ടായിട്ടും മനുഷ്യ വിസര്‍ജ്യത്തിന്റെ മോഡല്‍ കേക്ക് നിര്‍മ്മിച്ച് അത് കഴിക്കുവാനൊരുങ്ങുന്നത്.. അത് കൂട്ടുകാര്‍ ഒരുക്കിയതല്ലേ എന്ന് പറയുമ്പോ.. ' ഇതാണോടാ നിന്റെ വീട്ടില്‍ മൂന്ന് നേരവും നിന്റെ ഉമ്മ നിനക്ക് വിളമ്പി തരുന്നേന്നും ചോദിച്ച് സല്‍ക്കരിച്ചവന്റെ കരണകുറ്റിക്കിട്ട് നാല് ചൂടുള്ള പെട കൊടുക്കാന്‍ അവള്‍ക്കോ.. മണകുണാഞ്ചനായ അവന്‍ക്കോ സാധിച്ചില്ല എന്നതാണ് സത്യം...ഇവര്‍ക്കൊരു ഫേസ്ബുക്ക് ഐഡിയുണ്ടെങ്കില്‍ അത് തുറന്ന് നോക്കൂ സംഘപരിവാരത്തിന്റെ ഹലാല്‍ വിരുദ്ധതക്കെതിരേ ശക്തമായി ഇവര്‍ പ്രതികരിച്ചിട്ടുണ്ടാവും..കുപ്പ തൊട്ടിയില്‍ നിന്നും ഭക്ഷണം വാരിക്കഴിക്കുന്ന ദരിദ്രന്‍ പോലും അമേദ്യം കാണുമ്പോള്‍ അത് ഉപേക്ഷിച്ചിട്ടുണ്ടാവും.. അത് അയാള്‍ പള്ളിക്കൂടത്തില്‍ പോയി പടിച്ച അറിവല്ല.. ഒരു മനുഷ്യനെന്തായിരിക്കണം കഴിക്കേണ്ടത് എന്ന ബോധ്യമുള്ളത് കൊണ്ടാണ്.. അത്ര പോലും വിവരമോ ബോധമോ ഇല്ലാത്ത ഈ കൂട്ടുകാരേ നമ്മളെന്താണ് വിളിക്കുക.. സംസ്‌കരാ സമ്പന്നരെന്ന് എന്തായാലും വിളിക്ക വയ്യ..അന്നം തരുന്നവന്‍ പടച്ചോനാണ്..എല്ലാം കയ്യിലുണ്ടെന്ന് കരുതി ഭക്ഷണം കൊണ്ട് കളിക്കാന്‍ നിക്കരുത്.. ഒരു പ്രളയ കാലം നമ്മളൊന്നും മറന്നു പോകാറായിട്ടില്ല. ഒരു കുപ്പി വെള്ളത്തിനും ഒരു പിടി ചോറിനും രണ്ട് ദിവസമെങ്കിലും നമ്മളില്‍ പലരും ആഗ്രഹിച്ചിട്ടുണ്ട്..മറക്കരുത് ഒന്നും...
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക






