Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉയിഗുര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെതിരെ അമേരിക്ക 

വാഷിംഗ്ടണ്‍- ചൈനയില്‍ ഉയിഗുര്‍ മുസ്‌ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നതില്‍ ശക്തമായ മുന്നറിയിപ്പുമായി യുഎസ്. ഉയിഗുര്‍ ക്യാംപുകളില്‍ ആസൂത്രിതമായ ബലാത്സംഗങ്ങളും സ്ത്രീകളെ പീഡിപ്പിക്കുന്നതും സംബന്ധിച്ച റിപ്പോര്‍ട്ടിനു പിന്നാലെ 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്നു യുഎസ് അറിയിച്ചു.
ചൈനീസ് ക്യാംപുകളിലെ അതിക്രമങ്ങളില്‍ യുഎസ് വളരെയധികം അസ്വസ്ഥമാണെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മുന്‍ തടവുകാരോടും ഒരു കാവല്‍ക്കാരനോടും സംസാരിച്ചു ബിബിസി തയാറാക്കിയ ലേഖനത്തോടുള്ള പ്രതികരണത്തിലാണു യുഎസിന്റെ നിലപാട് പ്രഖ്യാപനം. ബിബിസിയുടേതു തെറ്റായ റിപ്പോര്‍ട്ടാണെന്ന് ആരോപിച്ച് ബുധനാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
'ഉയിഗുറുകള്‍ക്കും സിന്‍ജിയാങ്ങിലെ മറ്റു മുസ്‌ലിംകള്‍ക്കുമായുള്ള തടങ്കല്‍ ക്യാംപുകളില്‍ സ്ത്രീകള്‍ക്കെതിരായ ആസൂത്രിതമായ ബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളും സംബന്ധിച്ച സാക്ഷ്യപത്രമാണ് ആ റിപ്പോര്‍ട്ട്. ഇതു ഞങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഈ അതിക്രമങ്ങള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.'- യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാര്‍ ക്രമേണ ഉയിഗുറുകളുടെ മതപരവും മറ്റുമായ സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കുമെന്നാണു മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. വന്‍തോതിലുള്ള നിരീക്ഷണം, തടങ്കലില്‍ വയ്ക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയും നടപ്പാക്കുമെന്നു രാജ്യാന്തര സമൂഹം ഭയപ്പെടുന്നു.സിന്‍ജിയാങ്ങിലെ ക്യാംപുകള്‍ തടങ്കല്‍പ്പാളയങ്ങളല്ലെന്നും 'തൊഴില്‍ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍' ആണെന്നുമാണു ചൈനയുടെ വാദം
 

Latest News