ആരോഗ്യമന്ത്രി പങ്കെടുക്കുന്ന അദാലത്തിനെന്ത് കോവിഡ് പ്രോട്ടോക്കോള്‍? 

തളിപ്പറമ്പ്-ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.വ്യാഴാഴ്ച തളിപ്പമ്പില്‍ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായത്. മാസ്‌ക് ധരിച്ചിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേര്‍ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവര്‍ക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആള്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
 

Latest News