Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.ബി രാജേഷിന്റെ ഭാര്യക്ക് കാലടി യൂണിവേഴ്‌സിറ്റിയിൽ അനധികൃത നിയമനം

കോഴിക്കോട്- കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ മുൻ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷിന്റെ ഭാര്യയെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണം. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വിഭാഗം പ്രൊഫസർ ഡോ. ഉമർ തറമേലാണ് ആരോപണവുമായി സംഗത്തെത്തിയത്. റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയെന്നും ഇനി മേലാൽ സബ്ജക്ട് എക്‌സ്‌പെർട്ടായി നിയമന പ്രക്രിയകളിൽ പങ്കെടുക്കില്ലെന്നും ഡോ. ഉമർ തറമേൽ വ്യക്തമാക്കി. 
എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്കാണ് മുസ്‌ലിം വിഭാഗത്തിൽ നിയമനം നൽകിയത്. പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയിൽ 212-ാം റാങ്കാണ് നിനിതക്കുള്ളത്. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി. 
ഡോ. ഉമർ തറമേലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സബ്‌ജെക്ട് എക്‌സ്‌പെർട്ട്' പണി നിർത്തി.
ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.
അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ  പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും  ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ  അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ  ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ   ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ  അറിയിച്ചുകൊള്ളുന്നു.
എന്ന്  വിനീതവിധേയൻ.
 

Latest News