Sorry, you need to enable JavaScript to visit this website.

യുവാവിന്റെ അന്നനാളത്തിൽ കുടുങ്ങിയ കത്തി  അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു  

ഭോപാൽ- യുവാവിന്റെ അന്നനാളത്തിൽ കുടുങ്ങിയ കത്തി നീക്കം ചെയ്ത് അപൂർവ്വ ശസ്ത്രക്രിയ. ഭോപാൽ എയിംസ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. 14 സെന്റിമീറ്റർ നീളവും 3.5 സെന്റിമീറ്റർ വീതിയുമുള്ള കത്തിയാണ് അന്നനാളത്തിൽ നിന്ന് നീക്കം ചെയ്തത്.
ഭോപാലിൽ നിന്ന് 330 കിലോമീറ്റർ അകലെയുള്ള ഛത്തർപൂർ സ്വദേശിയുടെ അന്നനാളത്തിൽ നിന്നാണ് കത്തി നീക്കം ചെയ്തത്. ഇതാദ്യമായല്ല ഈ രോഗിയുടെ ശരീരത്തിൽ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നത്. വയറ്റിൽ നിന്ന് മുമ്പും ബാഹ്യവസ്തുക്കൾ നീക്കം ചെയ്തിട്ടുണ്ട്. എയിംസിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് 32കാരന്റെ അന്നനാളത്തിൽ നിന്ന് കത്തി നീക്കം ചെയ്തത്.
കടുത്ത വേദനയും ഭക്ഷണം ഇറക്കാൻ കഴിയുന്നില്ല എന്ന പരാതിയുമായാണ് 32കാരൻ ആശുപത്രിയിൽ എത്തിയത്. എയിംസിൽ എത്തുന്നതിന് രണ്ടുദിവസം മുൻപ് കത്തി വിഴുങ്ങിയതായി ഇയാൾ വെളിപ്പെടുത്തി. എക്‌സ്‌റേയിൽ അന്നനാളത്തിൽ കത്തി കണ്ടെത്തി. പേനയുടെ റീഫിലും യുവാവും വിഴുങ്ങിയിരുന്നു. അന്നനാളം നാലു സെന്റിമീറ്റർ കീറിയാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

Latest News