Sorry, you need to enable JavaScript to visit this website.

കായംകുളം സ്വദേശി സൗദിയിലെ ജുബൈലില്‍ തൂങ്ങിമരിച്ച നിലയില്‍

ജുബൈല്‍- കായംകുളം സ്വദേശിയെ ജുബൈലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന കായംകുളം ഒന്നാംകുറ്റി തെക്കെ താനുവേലില്‍ മുരളീധരനെ(53)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സോണി പള്ളിക്ക് സമീപം തനിച്ചായിരുന്നു താമസം. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ- സിന്ധു. രണ്ടു മക്കളുണ്ട്.

 

Latest News