വയറുവേദന പരിശോധിച്ചപ്പോള്‍ പതിനാറുകാരി ഗര്‍ഭിണി, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം- വട്ടപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് പീഡിപ്പിച്ചു എന്നതാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് യുവാവിനെ പരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പോലീസ് ഭാഷ്യം.
 

Latest News