ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ചു

കൊച്ചി- ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ ജസ്‌നയുടെ ബന്ധു കരിഓയില്‍ ഒഴിച്ചു. ഹൈക്കോടതിയുടെ എന്‍ട്രന്‍സ് ഗേറ്റില്‍ പ്ലക്കാര്‍ഡുമായി നിന്ന ആളാണ് ജസ്റ്റിസ് വി ഷിര്‍സിയുടെ കാറിലേക്ക് കരി ഓയില്‍ ഒഴിച്ചത്. ഇയാളെ പിടികൂടി സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കോട്ടയം സ്വദേശി രഘുനാഥിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഹൈക്കോടതി വളപ്പിലാണ് സംഭവം. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണം, പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുമേന്തിയാണ് നാട്ടുകാരന്‍ പ്രതിഷേധിച്ചത്. ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തിലാണ് കരിഓയില്‍ ഒഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് രഘുനാഥിനെ പിടികൂടി സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. പൊതുജനങ്ങള്‍ക്ക് കയറാവുന്ന വഴിയിലൂടെയാണ് രഘുനാഥന്‍ ഹൈക്കോടതിയില്‍ കയറിയത്.  
 

Latest News