കുഞ്ഞാലിക്കുട്ടി ഇന്നോ നാളെയോ എം.പി സ്ഥാനം രാജിവെക്കും

മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലോക്‌സഭാ അംഗത്വം രാജിവെക്കുന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നോ നാളെയോ രാജിക്കത്ത് കൈമാറുമെന്ന് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം കുഞ്ഞാലിക്കുട്ടി ദല്‍ഹിക്ക് തിരിച്ചു.

ഇപ്പോള്‍ രാജിവെച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം അദ്ദേഹത്തിന്റെ മണ്ഡലമായ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍  ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം കുഞ്ഞാലിക്കുട്ടിയുടെ  സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ചര്‍ച്ച ചെയ്തിരുന്നു. എം.പി സ്ഥാനം ഒഴിയുമെന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ.പി.എ. മജീദ് അറിയിക്കുകയും ചെയ്തിരുന്നു.

 

 

Latest News