ഒരു വയസ്സായ മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ നാടുവിട്ടു

പയ്യന്നൂര്‍ - ഒരു വയസുള്ള മകളെ വീട്ടില്‍ ഉപേക്ഷിച്ച്, ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി യുവതി വീടുവിട്ടു. കുഞ്ഞിമംഗലത്തെ പ്രവാസിയുടെ ഭാര്യയായ 23 കാരിയെയാണ് കാണാതായത്.
ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ പതിനേഴുകാരനെത്തേടിയാണ് യുവതി പോയതെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പാലക്കാട്ടെ വീട്ടില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. മറ്റാരെങ്കിലുമായി യുവതിക്ക് ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്.

 

Latest News