Sorry, you need to enable JavaScript to visit this website.

പരാമർശം വളച്ചൊടിച്ചു, വിവാദം അവസാനിപ്പിക്കണമെന്ന് പി.വി അബ്ദുൽ വഹാബ്

കോഴിക്കോട്- മുൻ കേന്ദ്രമന്ത്രിയും ലീഗ് നേതാവുമായിരുന്ന ഇ.അഹമ്മദ് അനുസ്മരണ ചടങ്ങിലെ തന്റെ പരാമർശം വളച്ചൊടിച്ചുവെന്ന് പി.വി അബ്ദുൽ വഹാബ് എം.പി. അഹമ്മദിന്റെ അർപ്പണ മനോഭാവത്തെ പറ്റിയാണ് പ്രസംഗിച്ചതെന്നും മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും വഹാബ് വ്യക്തമാക്കി. തന്നെ ഏൽപ്പിച്ച ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങാൻ അഹമ്മദ് തയ്യാറായില്ലെന്ന വഹാബിന്റെ പ്രസംഗം പി.കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് വിമർശനമുണ്ടായിരുന്നു. ഇത് സംബന്ധിച്ചാണ് അബ്ദുൽ വഹാബ് വിശദീകരണവുമായി രംഗത്തെത്തിയത്.

Latest News