Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയുടെ ഗ്രാമഭംഗി പകർത്തി ഒരു യാത്ര...

മുഹ്‌സിൻ കാളികാവ്‌

ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ മക്കക്കും തായിഫിനും ഇടയിലുള്ള വാദി ഹറാർ എന്ന മനോഹരമായ വെള്ളച്ചാട്ടവും അതിസാഹസികമായ മലകയറ്റവും കഴിഞ്ഞു ഇറങ്ങിയതിന് ശേഷം തിരികെയുള്ള യാത്രയിൽ  ഉൾനാടൻ ഗ്രാമത്തിലൂടെ സഞ്ചരിച്ച്  ദൃശ്യങ്ങൾ പകർത്തണമെന്ന മോഹം കൊണ്ടെത്തിച്ചത് കേരളത്തിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ഓർമിപ്പിക്കും വിധമുള്ള അതിമനോഹരമായ ഏക്കർകണക്കിന് പരന്നുകിടക്കുന്ന പുൽപാടത്തിന്റെയും കൃഷി ഇടങ്ങളുടെയും നടുവിലേക്കാണ്. 


ഉടമസ്ഥൻ ആദ്യമൊന്നു വിസമ്മതിച്ചെങ്കിലും പിന്നീട് അകത്ത് കയറിയ ഞങ്ങൾ കണ്ടത് കണ്ണിനും മനസ്സിനും കുളിർമയേകുന്ന അതിമനോഹരമായ ദൃശ്യങ്ങളാണ്. ചുറ്റും കോട്ട പോലെ പരന്നുകിടക്കുന്ന മലനിരകൾക്കിടയിലൂടെ സൂര്യാസ്തമയ സമയത്ത് തീറ്റ തേടി പറന്നുവരുന്ന നൂറുകണക്കിന് കൊക്കുകളും മറ്റു പക്ഷികളും. അസ്തമയ സൂര്യന്റെ പൊൻകിരണം ഏറ്റു തിളങ്ങുന്ന പുൽനാമ്പുകളിൽ വെട്ടിത്തിളങ്ങുന്ന വെള്ളത്തുള്ളികൾ. 


തമിഴ്‌നാട്ടിലെയും കേരളത്തിലെയും കൃഷിയിടങ്ങളെ ഓർമിപ്പിക്കും  വിധം ചെമ്മൺ പാതയിലൂടെയും കൃഷികൾക്കിടയിലൂടെയും നടന്നു നീങ്ങുന്ന ബംഗ്ലാദേശികളും ഇന്ത്യക്കാരുമടങ്ങുന്ന തൊഴിലാളികൾ. വിളവെടുപ്പിന് പാകമായി നിൽക്കുന്ന ചോളം, പയർ, തക്കാളി, കാപ്‌സികം,  മുളക്, വഴുതന തുടങ്ങി വിവിധ തരം പച്ചക്കറികൾ.

ചുറ്റും പച്ചവിരിച്ചു നിരനിരയായി നിൽക്കുന്ന മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന കൂടുകളിൽ രാപ്പാർക്കാൻ കലപില ശബ്ദമുണ്ടാക്കി എത്തിച്ചേർന്ന വിവധ തരം പക്ഷികൾ. എല്ലാം കൊണ്ടും കേരളത്തെ ഓർമിപ്പിക്കും  വിധം മനോഹരമായ ദൃശ്യചാരുതകൾ പകർത്തുന്നതിന് വേണ്ടി എന്റെ ക്യാമറ കൺചിമ്മി തുറന്നുകൊണ്ടേയിരുന്നു... 

 


                   

 

 

Latest News