ഭാര്യയുടെ കണ്‍മുന്നില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു

ന്യൂദല്‍ഹി-ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു. അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ദല്‍ഹിയിലെ ദരിയാഗഞ്ച് പ്രദേശത്ത് വെച്ചാണ് ഞായറാഴ്ച വൈകിട്ട് ഭാര്യയോടൊപ്പം പുറത്തിറങ്ങിയ സാദിഖ് എന്നയാളെ തട്ടിക്കൊണ്ടുപോയത്. ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫര്‍മാന്‍-22, അര്‍പിത് ശര്‍മ-23, വിജയ്കുമാര്‍-25, സ്വപ്‌നില്‍-26 എന്നിവരെ അറസ്റ്റ് ചെയ്തത്.

2019 ല്‍ തന്നെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടതായി ഗാസിയാബാദിലെ അങ്കൂര്‍വിഹാര്‍ സ്വദേശിയായ സാദിഖ് പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈര്യഗത്തില്‍ ഹണി എന്നയാളാണ് പുതിയ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് സാദിഖ് പരാതിയില്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

തന്നോടും സാദിഖിന്റെ സുഹൃത്തിനോടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി സാദിഖിന്റെ ഭാര്യ പറഞ്ഞു.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു കാര്‍, നാല് മൊബൈല്‍ ഫോണുകള്‍, ഒരു തോക്ക്, വയര്‍ലെസ് സെറ്റ്, സിവില്‍ ഡിഫന്‍സ് യൂനിഫോം, 18,000 രൂപ എന്നിവ പ്രതികളില്‍നിന്ന് പിടിച്ചെടുത്തു.

 

Latest News