ഇന്ത്യാ ബന്ധത്തിന് മുഖ്യതടസ്സം ബി.ജെ.പി സര്‍ക്കാരെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുളള സര്‍ക്കാരാണ് തടസ്സമെന്നും വിദേശകാര്യമന്ത്രി ഷാ മഹ് മൂദ് ഖുറേഷി. പാക്കിസ്ഥാനെ നയതന്ത്രമേഖലയില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുത്താനുള്ള ശ്രമം പരജായപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സെനറ്റിനെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിനാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ പ്രധാന പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പദ്ഘടന ശക്തമാക്കുന്നതിനുള്ള സാമ്പത്തിക നയതന്ത്രമാണ് സ്വീകരിച്ചുവരുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഏഴ് ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. വിദേശ നയം വിജയിക്കണമെങ്കില്‍ സാമ്പത്തിക സ്ഥിരത പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

 

Latest News