Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബെന്യാമിന്റെ മാപ്പില്‍ പ്രതികരണവുമായി ശബരിനാഥ് എം.എല്‍.എ

 2018ൽ ബെന്യാമിന്റെ കുടുംബത്തോടൊപ്പം കുളനടയിലെ വീട്ടിൽ (ബെന്യാമിൻ പകർത്തിയ ഫോട്ടോ)

തിരുവനന്തപുരം- തന്നെ മോശം വാക്കു ഉപയോഗിച്ച് വിളിച്ചതില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതിയ കുറിപ്പില്‍ പ്രതികരണവുമായി കെ.എസ് ശബരിനാഥന്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശബരിനാഥിന്റെ പ്രതികരണം. മാപ്പ് എന്ന രണ്ടക്ഷരം രണ്ടു മനസുകളെ മോചിപ്പിക്കുന്നുവെന്ന് ശബരിനാഥന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
"When one forgives, two souls are set free..."

ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ് കണ്ടു. മനസ്സുതുറന്ന് എഴുതിയതിൽ അതിയായ സന്തോഷമുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു. ബെന്യാമിന്റെ അടുത്ത സുഹൃത്തായ ദിവ്യയ്ക്കും വിഷമമായി. അന്നത്തെ എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ട്.

ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്.

എല്ലാ നന്മകളും നേരുന്നു.

 

Latest News