രാമക്ഷേത്ര നിര്‍മാണ ഫണ്ട് ഉദ്ഘാടനം,  ആലപ്പുഴ കോണ്‍ഗ്രസില്‍ വിവാദം 

ആലപ്പുഴ-അയോധ്യ ക്ഷേത്രനിര്‍മാണ ധനസമാഹരണം കോണ്‍ഗ്രസ് ജില്ലാ നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി. ജി. രഘുനാഥ പിള്ളയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് നടത്തിവരുന്നത്.
ചേര്‍ത്തലയിലെ പള്ളിപ്പുറത്താണ് സംഭവം. പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവാണ് അദ്ദേഹം ക്ഷേത്ര മേല്‍ശാന്തിക്ക് സംഭാവന കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടനം നിര്‍വഹിച്ചത് ശരിയാണെന്നും ക്ഷേത്ര പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ പരിപാടി ഉദ്ഘാടനം ചെയ്തതെന്നുമാണ് രഘുനാഥ പിള്ളയുടെ നിലപാട്. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തനിക്കെതിരേ പ്രചാരണം
 

Latest News