Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത നടപടി ട്വിറ്റര്‍ പിന്‍വലിക്കുന്നു

ന്യൂദല്‍ഹി- കര്‍ഷക സമരത്തെ പിന്തുണക്കുകയും സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത നടപടി ട്വിറ്റര്‍ പിന്‍വലിച്ചു. കിസാന്‍ ഏക്താ മോര്‍ച്ച, ദി കാരവന്‍ എന്നിവയുടേതടക്കം 250 ലധികം  ട്വിറ്റര്‍ അക്കൗണ്ടുകളാണ് രാജ്യത്ത് മരവിപ്പിച്ചത്.  കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചതിന് പിന്നാലെയായിരുന്നു നടപടി.

കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ മോഡിക്ക് പദ്ധതി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇവ പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിവരം.

 

 

Latest News