മഗ്ദലേന- മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയിലെത്തിയ ഏഴ് ഇഞ്ച് വരുന്ന മീനിനെ പുറത്തെടുത്തു. കൊളംബിയയിലെ മഗ്ദലേനയിലെ പിവിജയ് മുനിസിപ്പല്‍ പ്രദേശത്താണ് സംഭവം.
ഇവിടെയുളള തടാകത്തില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് 24 കാരന്റെ തൊണ്ടയില്‍ മീന്‍ എത്തിയത്.
ഒരു മീന്‍ കിട്ടിയതിനുശേഷം രണ്ടാമത്തെ മീന്‍ പിടിക്കുന്നതിനായി ചൂണ്ട എറിയാന്‍ ആദ്യത്തെ മീന്‍ വായില്‍ കടിച്ചു പിടിച്ചതാണെന്ന് കരുതുന്നു.
യുവാവ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ജീവനക്കാര്‍ ഉടന്‍ തന്നെ എക്‌സ്‌റേ എടുത്തപ്പോഴാണ് മീന്‍ വിഴുങ്ങുന്നത് കണ്ടെത്തിയത്. മീന്‍ പുറത്തെടുക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.