ന്യൂദല്‍ഹി- വിദേശ ഇന്ത്യക്കാരെ ഒറ്റയാള്‍ കമ്പനികള്‍ (വണ്‍ പെഴ്‌സണ്‍ കമ്പനി-ഒ.പി.സി) ആരംഭിക്കുന്നതിന് അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇത്തരം കമ്പനികള്‍ ആരംഭിക്കുന്നതിന് മൂലധനത്തിലും വിറ്റുവരവിലും നിബന്ധനയുണ്ടാകില്ല. മറ്റു കമ്പനികളായി ഏതു സമയത്തും പരിവര്‍ത്തിപ്പിക്കുകയും ചെയ്യാം. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ഒ.പി.സി സ്ഥാപിക്കുന്നതിന് 182 ദിവസം ഇന്ത്യയില്‍ താമസിച്ചിരിക്കണമെന്ന നിബന്ധന 120 ദിവസമായി കുറച്ചു. എന്‍.ആര്‍.ഐകളെ ഇന്ത്യയില്‍ ഒ.പി.സികള്‍ ആരംഭിക്കുന്നതിന് അനുവദിക്കാന്‍ വേണ്ടിയാണിത്. വിദേശ ഇന്ത്യക്കാരുടെ വിദേശ റിട്ടയര്‍മെന്റ് ഫണ്ടുകള്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കിയതും
സമ്പന്നരും പ്രൊഫഷനകുളുമായ എന്‍.ആര്‍.ഐകളെ സന്തോഷിപ്പിക്കുന്നതാണ്.