Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ മാനുഷി ലോക സുന്ദരി

ന്യൂദൽഹി- ലോക സുന്ദരീപട്ടം പതിനേഴ് കൊല്ലത്തിന് ശേഷം വീണ്ടും ഇന്ത്യക്ക്. ഹരിയാനയിൽനിന്നുള്ള മാനുഷി ഛെല്ലാറാണ് ലോക സുന്ദരിയായത്. 2000-ത്തിലാണ് ഇന്ത്യക്ക് അവസാനമായി ലോക സുന്ദരി പട്ടം ലഭിച്ചത്. പ്രിയങ്ക ചോപ്രയിലൂടെയായിരുന്നു ഇത്. ഇരുപതുകാരിയായ മാനുഷി മെഡിക്കൽ വിദ്യാർഥിനിയാണ്. സന്തോഷം അടക്കാനാകുന്നില്ലെന്നും അമ്മയാണ് തന്റെ പ്രചോദനമെന്നും മാനുഷി പറഞ്ഞു. മിസ് മെക്‌സിക്കോ ഫസ്റ്റ് റണ്ണറപ്പും മിസ് ഇംഗ്ലണ്ട് സെക്കന്റ് റണ്ണറപ്പുമായി. 

Latest News