റിയാദിലും ഷോപ്പിംഗ് മാളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കാന്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി

റിയാദ്- ഷോപ്പിംഗ് മാളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഉത്തരവിറക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിന്നായി സ്വദേശികളും വിദേശികളും മൊബൈല്‍ ഫോണുകളില്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കാനും അത് നിരീക്ഷിക്കാന്‍ പ്രത്യേക ഓഫീസ് തുറക്കാനും തീരുമാനിച്ചു. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണമെന്നും വിവാഹം, അനുശോചനം, പള്ളികളിലെ നിസ്‌കാരം, ഖബറടക്ക ചടങ്ങ് എന്നിവയിലെല്ലാം അമ്പതിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്നും ഗവര്‍ണറുടെ ഉത്തരവിലുണ്ട്.

Latest News