സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ ആലോചന

ന്യൂദല്‍ഹി- സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നു്. ഇറക്കുമതി ചുങ്കം 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കാനാണ് ആലോചന. ഈ ബജറ്റിലോ അതിന് ശേഷമോ തീരുമാനമുണ്ടാകാനാണ് സാധ്യത.

സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ലോക്ക്ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാണ്. മൂന്ന് ശതമാനം ജി.എസ്.ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുള്‍പ്പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.

കളളക്കടത്തായി കൊണ്ടുവരുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ കളളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്നാണ് കേന്ദ്രം കരുതുന്നത്.

 

Latest News