Sorry, you need to enable JavaScript to visit this website.

കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം- വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക്ചർ വിദ്യാർഥി അഞ്ജനെ(21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത്‌നിന്ന് ഉയർന്ന അളവിലുള്ള ഉറക്കഗുളികകൾ കണ്ടെത്തി. ആത്മഹത്യാകുറിപ്പും കണ്ടെത്തി.
 

Latest News